ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകി എന്ന് പരാതി. കൊല്ലം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലാണ് സംഭവം. കടയ്ക്കൽ വാച്ച് കോണം സ്വദേശി വാമദേവന്റെ മൃതദേഹത്തിന് പകരം മറ്റൊരു മൃതദേഹം ആണ് ആശുപത്രി അധികൃതർ നൽകിയത്.
മൃതദേഹം മാറിപ്പോയി എന്ന് ബന്ധുക്കൾ സംസ്കാരത്തിനായി വീട്ടിലെത്തിച്ച് പുറത്തെടുത്തപ്പോഴാണ് തിരിച്ചറിഞ്ഞത്. ബന്ധുക്കളെ കാണിച്ച് ഉറപ്പുവരുത്തിയതിനുശേഷം ആണ് മൃതദേഹം കൈമാറിയത് എന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക