ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് വീണ്ടും ഒരു മരണം കൂടി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന കല്ലറ സ്വദേശിയായ പാങ്കാട് ആർ ബി വില്ലയിൽ കിരൺ ബാബു(26) ആണ് ഇന്ന് മരണപ്പെട്ടത്.
ഇതുവരെ 36 പേരാണ് ഡെങ്കിപ്പനി ബാധിച്ച സംസ്ഥാനത്ത് മരണപ്പെട്ടത്. കഴിഞ്ഞദിവസം മാത്രം 12900 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. 79 പേരാണ് ഒരു മാസത്തിനിടെ വിവിധ സാംക്രമിക രോഗങ്ങൾ ബാധിച്ച് സംസ്ഥാനത്ത് മരണപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക