ബർമിങ്ഹാം ബിയേഴ്സിനെതിരായ മത്സരത്തിൽ ആദ്യ ഓവറിൽ നാലു വിക്കറ്റുമായി ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് പാക്കിസ്ഥാൻ താരമായ ഷഹീൻ അഫ്രീദി. പാക്കിസ്ഥാൻ ടീമിന് വലിയ ഊർജ്ജം പകർന്നു കൊണ്ടാണ് സ്റ്റാർപേസ് ബൗളർ ഷഹീൻ അഫ്രീദിയുടെ തകർപ്പൻ ബൗളിംഗ്.
ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യ ഓവറിൽ തന്നെ നാല് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരം എന്ന റെക്കോർഡ് ആണ് അഫ്രീദി സ്വന്തമാക്കിയത്.നോട്ടിങ്ങാംഷയറിനു വേണ്ടിയായിരുന്നു ഷഹീദ് അഫ്രീദിയുടെ മാസ്മരിക ബൗളിംഗ്. തകർപ്പൻ ബൗളിംഗ് കാഴ്ചവെച്ച അഫ്രീദിയുടെ പ്രകടനത്തിന് പക്ഷേ ടീമിനെ രക്ഷിക്കാനായില്ല. നോട്ടിങ്ങാംഷയർഷയർ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം ബർമിങ്ഹാം 19.1 ഓവറിൽ രണ്ട് വിക്കറ്റ് ശേഷിക്കേ മറികടന്നു. നാലു വിക്കറ്റ് എടുത്തെങ്കിലും അഫ്രീദിക്ക് ഹാട്രിക് സ്വന്തമാക്കാൻ ആയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക