ഏറെ ആസ്വാദകരുള്ള റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. നൂറു ദിവസം ഒരു വീടിനുള്ളിൽ ഒരുമിച്ച് കഴിയുകയും ടാസ്കുകളിൽ ജയിച്ച് പ്രേക്ഷക പിന്തുണയോടെ വിജയിക്കുകയും ചെയ്യുന്ന ബിഗ് ബോസ് പല ഭാഷകളിലും എത്തിയിട്ടുണ്ട്. മലയാളത്തിലും ഏറെ ജനപ്രീതി നേടിയ ഷോയായിരുന്നു ബിഗ് ബോസ്. അഞ്ചാം സീസൺ ആയിരുന്നു അടുത്തിടെ കഴിഞ്ഞത്.
തണുപ്പുകാലത്ത് എല്ലുകൾക്ക് ബലം വേണോ; ശീലമാക്കാം കാൽസ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ
സംവിധായകൻ എന്ന നിലയിലും ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യം എന്ന രീതിയിലും രാഷ്ട്രീയത്തിൽ സ്ഥാനാർത്ഥിയായി എന്നതിനാലും ജനങ്ങൾക്കിടയിൽ സുപരിചിതനായ അഖിൽ മാരാരായിരുന്നു സീസൺ അഞ്ചിന്റെ വിജയി ആയത്. അകത്തും പുറത്തും ഏറെ ചർച്ച ചെയ്യപ്പെട്ടത് കൂടിയായിരുന്നു ഈ വിജയം. നിരവധി വിമർശകരുണ്ടായിരുന്ന അഖിലിന് ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും നിരവധി ആരാധകരെ സ്വന്തമാക്കുവാനായി.
ഷോയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കൂട്ടുക്കെട്ടായിരുന്നു അഖിൽ മാരാരുടെയും വിഷ്ണു ജോഷിയുടെയും. ഇപ്പോഴിതാ വിഷ്ണു ജോഷിക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് അഖിൽ. ‘ഹാപ്പി ബെർത്ത്ഡേ ഡിയർ തമ്പി’ എന്നാണ് ഫോട്ടോ പങ്കുവച്ചുകൊണ്ട് അഖിൽ കുറിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക