ഈ വരുന്ന ഓഗസ്റ്റ് ഒന്നിന് പുത്തൻ ഫോൺ വിപണിയിലെത്തിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മീഡിയടെക് G88 ചിപ്സെറ്റിന്റെ പിന്തുണയോടുകൂടിയാണ് ഫോൺ എത്തുക.
മിഡ്നൈറ്റ് ബ്ലാക്ക്, ബ്ലാക്ക് പോളാര്‍ സില്‍വര്‍, സ്കൈ ബ്ലൂ തുടങ്ങി വേറിട്ട കളറുകളിൽ ഫോൺ അതിശയിപ്പിക്കും. മാത്രമല്ല, AI പിന്തുണയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറയുടെ സാന്നിധ്യവും ഫോണിൽ ഉണ്ടായിരിക്കും.
ഇന്ത്യന്‍ ഫുട്ബോള്‍ താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി; വധു റെസ ഫർഹത്ത്
90Hz റീഫ്രഷ് റേറ്റ്, 5000mAhയും 18W ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയുടെ പിന്തുണയും ഫോണിനുണ്ട്. അതേസമയം, 8GB LPDDR4X റാം 16 ജിബി വരെ എകസ്റ്റന്റ് ചെയ്യുവാനും സാധിക്കുന്നു.
4 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റുമുള്ള ഫോൺ ആണെങ്കിൽ ഏകദേശം പതിനേഴായിരം രൂപയ്ക്ക് ഉപഭോക്താക്കൾക്ക് വാങ്ങുവാൻ സാധിക്കും.
കൂടാതെ, സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, AI ഫേസ് അണ്‍ലോക്ക്, 3.5 എംഎം ഹെഡ്ഫോണ് ജാക്ക്, ചാര്‍ജ് ചെയ്യുന്നതിനായി USB-C പോര്‍ട്ട്, വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിനായി ഹാന്‍ഡ്സെറ്റിന് IP53 റേറ്റിംഗ് എന്നിവയും ഉൾക്കൊണ്ടിട്ടുണ്ട്. ആന്‍ഡ്രോയിഡ് 13 MIUI 14-ലാണ് ഫോണിന്റെ പ്രവർത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക