ജീവിതശൈലി മാറ്റങ്ങൾ വരുത്തുന്നത് മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിൽ വലിയ വ്യത്യാസം വരുത്താനാകും. ചില ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും അതുവഴി ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യും. നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാൻ ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം
നല്ല അല്ലെങ്കിൽ എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിന് ലയിക്കുന്ന ഫൈബർ വളരെ പ്രധാനമാണ്. പയർവർഗ്ഗങ്ങളിലും ബീൻസിലും ബി വിറ്റാമിനുകളും ഹൃദയത്തിന്റെ ശരിയായ പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന ലയിക്കുന്ന നാരുകളും അടങ്ങിയിട്ടുണ്ട്.
സാൽമൺ മത്സ്യം രുചികരം മാത്രമല്ല, ആരോഗ്യത്തിനും വളരെ നല്ലതാണ്. ഇതിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും ഒലിക് ആസിഡും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഒലിവ് ഓയിലിൽ എലിനോലൈഡ് സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് രക്താതിമർദ്ദം തടയുകയും സ്ട്രോക്ക്, ഹൃദ്രോഗ സാധ്യത എന്നിവ കുറയ്ക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക