പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചപ്പോൾ ആവേശത്തോടെയാണ് മലയാളികൾ ഏറ്റെടുത്തത്. ‘വർഷങ്ങൾക്കു ശേഷം’ എന്നാണ് ചിത്രത്തിന്റെ പേര്. വിനീത് ശ്രീനിവാസൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
ചിത്രത്തിന് സംഗീത ഒരുക്കാൻ കർണാടിക് സംഗീതജ്ഞ ബോംബെ ജയശ്രീയുടെ മകൻ അമൃത് രാംനാഥ് ആണ് എത്തുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വിനീത് ശ്രീനിവാസൻ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിനീതിനൊപ്പം പ്രവർത്തിക്കുന്നതിന്റെ സന്തോഷം അമൃതും പങ്കുവച്ചിട്ടുണ്ട്. ‘എന്റെ ഏറ്റവും വലിയ സ്വപ്നം, യാഥാർത്ഥ്യമാകുന്നു’, എന്നാണ് ‘വർഷങ്ങൾക്കു ശേഷ’ത്തിന്റെ അനൗൺസ്മെന്റ് പങ്കുവച്ച് അമൃത് കുറിച്ചത്. എന്റെ മ്യൂസിക് ഡയറക്ടർ എന്ന് പറഞ്ഞാണ് വിനീത് അമൃതിനെ പരിചയപ്പെടുത്തിയത്.
സൂപ്പർ ഹിറ്റ് ചിത്രം ഹൃദയത്തിന് ശേഷം ആ ടീം തന്നെ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘വർഷങ്ങൾക്കു ശേഷം’. പ്രണവിനൊപ്പം കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, നിവിൻ പോളി, ഷാൻ റഹ്മാൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. വിനീത് ശ്രീനിവാസനും ചിത്രത്തില്‍ ഒരു കഥാപാത്രമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക