അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കുന്നുയെന്ന് ഔദ്യോഗിക സ്ഥിരീകരണവുമായി സാമന്ത. അഭിനയത്തിൽ നിന്ന് താത്ക്കാലികമായി ഇടവേളയെടുക്കുകയാണെന്ന് താരം അറിയിച്ചു.
സിറ്റഡെൽ വെബ്സീരീസിന്റെ ഇന്ത്യൻ പതിപ്പിലാണ് സാമന്ത അഭിനയിച്ചുകൊണ്ടിരുന്നത്. ഇതിന്റെ ചിത്രീകരണം പൂർത്തിയാക്കിയെന്നറിയിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് അഭിനയത്തിൽ നിന്നുള്ള ഇടവേളയേക്കുറിച്ച് അവർ വ്യക്തമാക്കിയത്. വരാനിരിക്കുന്നത് എന്താണെന്ന് മനസിലാക്കിയാൽ ഇടവേളയെടുക്കുന്നത് ഒരു തെറ്റായ കാര്യമാണെന്ന് തോന്നുന്നില്ലെന്നാണ് നടി കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക