ചിരഞ്ജീവി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഭോലാ ശങ്കര്‍’ ലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. മെഹര്‍ രമേഷാണ് ചിത്രത്തിന്റെ സംവിധാനം. ‘ഷാഡോ’ എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ളതാണ് ‘ഭോലാ ശങ്കര്‍’.
‘മില്‍ക്കി ബ്യൂട്ടി’ എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം ‘വേതാള’ത്തിന്റെ റീമേക്കാണ് ചിരഞ്ജീവി നായകനായ ‘ഭോലാ ശങ്കര്‍’. ഡൂഡ്ലി ആണ് ചിരഞ്ജീവി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ നായികയാകുന്നത് തമന്നയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക