2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി മികച്ച നടനായും ‘രേഖ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ വിൻസി അലോഷ്യസ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
പിആർഡിയിൽ നടന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മഹേഷ് നാരായണൻ ആണ് മികച്ച സംവിധായകൻ (അറിയിപ്പ്). ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കം ആണ് മികച്ച ചിത്രം. പ്രത്യേക ജൂറി പരാമർശം (അഭിനയം) കുഞ്ചാക്കോ ബോബനും ( അലൻസിയറിനും (അപ്പൻ) ലഭിച്ചു.
എം ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകൻ. മികച്ച പിന്നണി ഗായിക വാര്യർ മൃദുലാ വാര്യർ ( 19ാം നൂറ്റാണ്ട്). പിന്നണി ഗായകൻ കബിൽ കബിലൻ ( പല്ലൊട്ടി 90സ് കിഡ്സ്). മികച്ച തിരക്കഥാ കൃത്ത് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ( എന്നാ താൻ കേസ് കൊട്). റഫീഖ് അഹമ്മദാണ് മികച്ച ഗാന രചയിതാവ്. മികച്ച ബാലതാരം ( പെൺ) തന്മയ സോൺ (വഴക്ക് ). മികച്ച ബാലതാരം ആൺ മാസറ്റർ ഡാവിഞ്ചി (പല്ലൊട്ടി 90സ് കിഡ്സ് ).
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മൗന പ്രാർത്ഥന നടത്തിയാണ് പുരസ്കാരപ്രഖ്യാപനം ആരംഭിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക