ജനങ്ങൾക്ക് ആശ്വാസമേകിക്കൊണ്ട് ചെറിയ ഉള്ളിയുടെ വില കുറഞ്ഞു തുടങ്ങി. കഴിഞ്ഞദിവസം ഒരു കിലോ ചെറിയ ഉള്ളിക്ക് 120 രൂപയാണ് മൊത്ത വ്യാപാര വില. ഗുണമേന്മ കുറഞ്ഞ ഉള്ളിക്ക് ഇതിലും താഴെയാണ് നിലവിലെ വില. നേരത്തെ 170 മുതൽ 200 രൂപ വരെ വില കൂടിയിരുന്നു.
തമിഴ്നാട്ടിൽ ഉള്ളിയുടെ വിളവെടുപ്പ് സജീവമായതോടെ മാർക്കറ്റുകളിൽ ഉള്ളി വരവ് കൂടിയതോടെയാണ് വിലയിൽ ചെറിയ ആശ്വാസം നേരിട്ട് തുടങ്ങിയത്. വരും ദിവസങ്ങളിൽ ഉള്ളി വിലയിൽ ഇനിയും കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തക്കാളിയുടെ വിലയിൽ കാര്യമായ കുറവ്ഇല്ല. ഒരു കിലോ തക്കാളിക്ക് ഇപ്പോഴും 100 രൂപയാണ് മാർക്കറ്റിലെ വില
പ്രതികരിക്കാൻ ഇവിടെ എഴുതുക