ഇനി മുതൽ വാട്ട്സ്ആപ്പ് വീഡിയോ കോളിൽ ലാൻഡ്സ്കേപ്പ് മോഡും ലഭ്യമാകും എന്ന് റിപ്പോർട്ട്. വാട്ട്സ്ആപ്പ് കോളിനെ കൂടുതൽ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണയായി ആപ്പിന്റെ ഉപയോക്താക്കൾ കൂടുതലായി ഉപയോഗിക്കുന്ന ഫീച്ചറാണ് വീഡിയോ കോൾ. വാട്ട്സാപ്പിന്റെ ഔദ്യോഗിക ചേഞ്ച്ലോഗിലാണ് വാട്ട്സ്ആപ്പ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്ത് ഇറക്കിയത്.
അജ്ഞാത കോളർ ഫീച്ചർ സൈലന്റ് ആക്കുന്ന സൈലൻസ് അൺ നോൺ കോളേഴ്സ് ഫംഗ്ഷൻ ഉടനെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് നേരത്തെ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇത് ഇൻകമിംഗ് കോളുകൾ നിയന്ത്രിക്കാൻ ഉപയോക്താക്കളെ സഹായിക്കും എന്നാണ് കരുതുന്നത്.
സ്പാം കോളുകളും തടയാനും ഇത് വഴി സാധിക്കും. വാട്ട്സ്ആപ്പ് ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി നിർദേശിക്കുന്നുണ്ട്. വാട്ട്സ്ആപ്പ് ഗ്രൂപ്പ് കോളില്‍ 15 പേരെ വരെ ഒരേ സമയം ആഡ് ചെയ്യാൻ കഴിയുന്ന ഫീച്ചർ കമ്പനി പരീക്ഷിക്കുന്നതായും റിപ്പോർട്ടുകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക