തിരുവനന്തപുരം: സംസ്ഥാനത്ത് 97 പുതിയ പ്ലസ് വൺ സീറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭായോഗം ഇന്ന്. പൊതുവിദ്യാഭ്യാസ വകുപ്പ് നല്കിയ ശുപാര്‍ശയാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുന്നത്.
കൂടുതല്‍ കുട്ടികള്‍ പ്രവേശന നേടാനുള്ള മലബാറിൽ അധിക ബാച്ച് അനുവദിക്കുന്നതിന് അനുമതി തേടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിനെ സമീപിച്ചത്.
കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലേക്കാണ് പുതിയ ബാച്ച് അനുവദിക്കുന്നത്. 5000 സീറ്റുകള്‍ എങ്കിലും അധികമായി ലഭിച്ചാല്‍ മലബാറിലെ സീറ്റ് പ്രതിസന്ധി കുറച്ചെങ്കിലും പരിഹരിക്കാന്‍ കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക