തന്റെ പത്താം പിറന്നാള്‍ ദിനത്തില്‍ ശബരിമലയില്‍ എത്തി അയ്യപ്പനെ കണ്ട് ‘മാളികപ്പുറം’ സിനിമയിലൂടെ ശ്രദ്ധേയായ ബാലതാരം ദേവനന്ദ. അയ്യപ്പനെ വണങ്ങുന്നതിന്റെ വീഡിയോ പങ്കുവച്ച് ദേവനന്ദ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
”ഇനി സ്വാമിയെ കാണാന്‍ 40 വര്‍ഷത്തെ കാത്തിരിപ്പാണ്, അതിലും വലുതല്ല മറ്റ് എന്തിനു വേണ്ടിയുള്ള കാത്തിരിപ്പും. കഴിഞ്ഞ ദിവസം മലയില്‍ പോയി ഭഗവാനെ കണ്ടപ്പോള്‍” എന്നാണ് ശബരിമലയില്‍ ദര്‍ശനം നടത്തുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് ദേവനന്ദ കുറിച്ചത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക