ത്രെഡ്സിൽ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. ആദ്യം മുതല്‍ തന്നെ ത്രെഡ്സിന്റെ വലിയൊരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ട ഒന്നാണ് ഡയറക്ട് മെസേജ് ഫീച്ചറിന്റെ അഭാവം. ഇപ്പോള്‍ ഈ ഫീച്ചര്‍ ത്രെഡ്സില്‍ എത്തിക്കാനൊരുങ്ങുകയാണ്. ത്രെഡ്സില്‍ താമസിക്കാതെ ഡയറക്ട് മെസേജ് വഴി ചാറ്റ് ചെയ്യാനുള്ള സൗകര്യം എത്തുമെന്ന് ഇന്‍സ്റ്റാഗ്രാം മേധാവി മൊസ്സാരി പറഞ്ഞു.
ട്വിറ്ററിലേത് പോലെ പോസ്റ്റുകളെ വേര്‍തിരിക്കുന്ന ഫോളോയിങ്, ഫോര്‍ യു ഫീഡുകള്‍ ത്രെഡ്സില്‍ ലഭ്യമാക്കിട്ടുണ്ട്. ട്വിറ്ററിന് സമാനമായ രൂപകല്പനയില് ഒരുക്കിയ ഈ പ്ലാറ്റ്ഫോം തുടങ്ങി ആദ്യ ദിവസങ്ങളില്‍ വന്‍ ജനപ്രവാഹമാണുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ഉപയോക്താക്കളെ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക