രാത്രി സമയങ്ങളില്‍ തൈര് ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്. തൈര് ശരീരത്തിനും ആരോഗ്യത്തിനും നല്ലതാണെങ്കിലും രാത്രികാലങ്ങളില്‍ താര് ശരീരത്തിന് അധികം നല്ലതല്ല. അതിനാല്‍ രാത്രി കാലങ്ങളില്‍ തൈരിന്റെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.
കാരണം രാത്രിയില്‍ തൈര് കഴിക്കുന്നത് ദഹിക്കാന്‍ സമയമെടുക്കും തൈരും ചീസും രാത്രിയില്‍ കഴിക്കുന്നത് മലബന്ധം ഉണ്ടാക്കാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ തന്നെ ഇവ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് ആരോഗ്യത്തിനും ശരീരത്തിനും വളരെ നല്ലത്.
രാത്രി സമയങ്ങളില്‍ തൈര് കഴിക്കുന്നത് ചിലരില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാക്കാനുള്ള സാധ്യതയുമുണ്ട്. ഇനി രാത്രി സമയങ്ങള്‍ തൈര് കഴിക്കണമെന്ന് നിര്‍ബന്ധമുള്ള ചിലരുണ്ടാകും. അത്തരക്കാര്‍ തൈര് മോരംവെള്ളം ആക്കി കുടിക്കുന്നതാണ് ഉത്തമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക