എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് മോര്. മോര് കൊണ്ട് നമുക്കൊരു കറി ഉണ്ടാക്കിയാലോ. സിമ്പിൾ ആയി ഉണ്ടാക്കിയെടുക്കാവുന്ന ഒരു കറിയാണിത്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നും ഇതിനായി എന്തൊക്കെ ചേരുവകളാണ് വേണ്ടത് എന്നും നമുക്ക് നോക്കാം. ഇതിനായി ആവശ്യമുള്ള മോര് മിക്സിയുടെ ജാറിൽ ഒഴിച്ചു കൊടുക്കാം. പിന്നീട് ഇതിലേക്ക് 2 പച്ചമുളക് കുറച്ച് ഇഞ്ചിയും രണ്ട് അല്ലി വെളുത്തുള്ളിയും കൂടി ഇട്ടുകൊടുക്കണം. കുറച്ച് മഞ്ഞൾപ്പൊടിയും അല്പം ഉപ്പും കൂടി ചേർത്ത് നല്ലതുപോലെ അരച്ചെടുക്കാം. ഇതിലേക്ക് കറിക്ക് ആവശ്യമായ വെള്ളം കൂടി ചേർത്തു കൊടുക്കാം.
ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കിയതിനുശേഷം കുറച്ച് എണ്ണയൊഴിച്ച് കൊടുക്കാം. ഇത് നല്ലതുപോലെ ചൂടായി വരുമ്പോൾ കുറച്ച് കടുകും ഉലുവയും ഇട്ട് പൊട്ടിക്കണം. ഇത് പൊട്ടിക്കഴിയുമ്പോൾ രണ്ട് വറ്റൽ മുളക് പൊട്ടിച്ചതും കുറച്ച് ചെറിയ ഉള്ളി അരിഞ്ഞതും കൂടി ഇട്ട് കൊടുക്കാം. ചെറിയ ഉള്ളി നല്ലതുപോലെ മൂത്ത് വരുമ്പോൾ ഇതിലേക്ക് കുറച്ച് കറിവേപ്പില കൂടി ഇട്ട് കൊടുക്കണം. ഇത് നല്ലതുപോലെ മൂത്ത് വന്നതിനുശേഷം കുറച്ച് മുളകുപൊടി കൂടി ചേർത്ത് നമ്മൾ അരച്ചു വച്ചിരിക്കുന്ന മോരു കൂടി ഒഴിച്ചു കൊടുക്കാം. കട്ടയായി പോവാതിരിക്കാൻ നന്നായി ഇളക്കി കൊടുത്തു കൊണ്ടിരിക്കാം. ടേസ്റ്റി ആയ മോര് കറി റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക