ഏറ്റവും ഔഷധ ഗുണമുള്ള ഒരു ചെടിയാണ് മുരിങ്ങ. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മുരിങ്ങയിലയും മുരിങ്ങയ്ക്കയും. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ഇവ രണ്ടും. പ്രോട്ടീൻ, കാത്സ്യം, അയേണ്‍, വിറ്റാമിൻ ബി6, വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പ്, അമിനോ അസിഡുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളും ഇവയില്‍ അടങ്ങിയിരിക്കുന്നു. മുരിങ്ങയ്ക്കയിലും മുരിങ്ങയിലുമുള്ള ഓലിക് ആസിഡ്, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
നാരുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മുരിങ്ങയില സഹായിക്കും. അതുകൊണ്ട് പ്രമേഹരോഗികള്‍ക്ക് ഭക്ഷണത്തിൽ മുരിങ്ങയില ഉൾപ്പെടുത്താം. ഇതിനായി വെള്ളത്തില്‍ മുരിങ്ങയില ഇട്ട് കുടിക്കുന്നതും നല്ലതാണ്.
ആന്റി ഓക്സിഡന്റുകള്‍ മറ്റും ധാരാളം അടങ്ങിയ മുരിങ്ങയിലയും മുരങ്ങയ്ക്കയും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. അതുപോലെ തന്നെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ രോഗ പ്രതിരോധശേഷി കൂട്ടാനും ഇവ ഗുണം ചെയ്യും. അതിനാല്‍ ദിവസവും ഊണിനൊപ്പം മുരിങ്ങയില തോരന്‍ കഴിക്കുന്നത് നല്ലതാണ്.
അയേണ്‍ ധാരാളം അടങ്ങിയ മുരിങ്ങയില പതിവായി കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും മുരിങ്ങയില സഹായിക്കും. മലബന്ധം, വയറിളക്കം, ഗ്യാസ് തുടങ്ങിയവ കൊണ്ട് ബുദ്ധിമുട്ടുന്നവർ മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്.
എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം, ഫോസ്ഫറസ് എന്നിവ മുരിങ്ങയിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് മുരിങ്ങയില. ഒപ്പം ആന്റി- ഇൻഫ്ലമേറ്ററി സ്വഭാവമുള്ളതിനാലും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
മുരിങ്ങയ്ക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു. ഇതിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളുമുണ്ട്. ജലദോഷം, ചുമ, പനി എന്നീ രോഗങ്ങൾ പെട്ടെന്ന് പിടിപെടുന്നതിൽ നിന്നും സംരക്ഷണം നൽകുന്നു ഇത്. പതിവായി മുരിങ്ങയ്ക്ക കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നല്ലൊരു ശീലമാണ്. പ്രത്യേകിച്ച് തണുപ്പ് അധികമുള്ള ശൈത്യകാലങ്ങളിൽ. ജീവിതശൈലീ രോഗങ്ങളെ തടയാൻ ഇത് മികച്ച രീതിയിൽ സഹായിക്കും.
ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കാനുള്ള ഫലപ്രദമായ മാർഗ്ഗമാണ് മുരിങ്ങ. മുരിങ്ങയില ഇട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുകയാണെങ്കിൽ നിങ്ങളുടെ കൊളസ്ട്രോൾ നിലയെ നിയന്ത്രണവിധേയമാകുമെന്ന് കണ്ടെത്തിയിരിക്കുന്നു.
പുരുഷ ലൈംഗികശേഷി ഉയർത്തുന്നതിന് ഉത്തമമായ ഒന്നാണ് മുരിങ്ങയ്ക്കയും മുരിങ്ങ ഇലകളും. മുരിങ്ങ വിഭവങ്ങൾ കൂടുതലായി കഴിക്കുന്നത് ഉദ്ധാരണക്കുറവിനുള്ള പരിഹാരമാണെന്ന് പറയപ്പെടുന്നു. ലൈംഗിക തൃഷ്ണകൾ വർദ്ധിപ്പിക്കാനായി മുരിങ്ങയില ജ്യൂസ് കുടിക്കുന്നതും ഫലപ്രദമാണ്.
ചര്‍മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും വിഷാംശം ഇല്ലാതാക്കിക്കൊണ്ട് ചര്‍മത്തിന് വശ്യമായ തിളക്കം നല്‍കാനും മുരിങ്ങയ്ക്ക സഹായിക്കും. വിറ്റാമിൻ-സി ഉയർന്ന അളവില അടങ്ങിയിരിക്കുന്ന മുരിങ്ങയിലയുടെ നീര് ചർമത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കുകയും ആരോഗ്യം നിലനിർത്തുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക