മലപ്പുറം: രണ്ടര വയസ്സുകാരൻ ചാണക കുഴിയിൽ വീണു മരിച്ചു. ആസാം സ്വദേശി ഹാരിസിന്റെ മകൻ അന്മോലാണ് മരിച്ചത്. വാഴക്കാട് ചീക്കോട് വാവൂർ എഎംഎൽപി സ്കൂളിന് സമീപമുള്ള പശു ഫാമിലെ ചാണകത്തൊഴുത്തിൽ രണ്ടര വയസുകാരന് വീഴുകയായിരുന്നു. തൊഴുത്ത് പരിപാലിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് അന്മോല്.
ഇന്ന് രാവിലെ 11 മണിയോടെയാണ് പശുത്തൊഴുത്തിന് സമീപമുള്ള കുഴിയിൽ കുട്ടി വീണത്. കുട്ടിയുടെ കരച്ചിൽ കേട്ട് മാതാപിതാക്കളും നാട്ടുകാരും ഓടിയെത്തി പെട്ടെന്ന് തന്നെ കരയിലേക്ക് കയറ്റി.
എടവണ്ണപ്പാറയിലെ ലൈഫ് കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .വാഴക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക