ആപ്പിളിന്റെ ഏറ്റവും പുതിയ സീരീസായ ഐ ഫോൺ 15 ന്റെ ലോഞ്ചിങ് സെപ്തംബർ 13നെന്ന് റിപ്പോര്‍ട്ട്. ഐ ഫോൺ 15, ഐ ഫോൺ 15 പ്ലസ്, ഐ ഫോൺ 15 പ്രോ, ഐ ഫോൺ 15 പ്രോ മാക്സ് എന്നീ ഫോണുകളാണ് ഈ വർഷമെത്തുക. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത ഐ ഫോൺ 14ന് മികച്ച വരവേൽപ്പാണ് ലഭിച്ചിരുന്നത്.
സെപ്തംബർ 13ന് എല്ലാവരോടും ജോലിക്ക് ഹാജരാകാൻ ആപ്പിൾ നിർദേശം നൽകിയതായി 9to5Mac റിപ്പോർട്ടിൽ പറയുന്നു. സെപ്തംബർ 15 മുതൽ ഫോൺ പ്രീ ഓർഡർ ചെയ്യാം. 22 മുതൽ സ്റ്റോറുകളിൽ ലഭ്യമാകുമെന്നും റിപ്പോർട്ടിലുണ്ട്.
മുൻ സീരീസുകളെ അപേക്ഷിച്ച് വലിയ മാറ്റങ്ങൾ പുതിയ മോഡലിനുണ്ടാകും. ആപ്പിൾ യുഎസ്ബി ടൈപ് സി ചാർജിങ് പോർട്ടുകളാണ് പ്രധാന സവിശേഷത.
പ്രതികരിക്കാൻ ഇവിടെ എഴുതുക