തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തിദിനങ്ങൾ വെട്ടിക്കുറച്ചതിനെതിരെയുള്ള ഹരജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. മൂവാറ്റുപുഴ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ സി.കെ ഷാജിയും പിടിഎയുമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
2023-2024 അധ്യായന വർഷത്തിൽ സ്കൂൾ വിദ്യാഭ്യാസ കലണ്ടർ പ്രകാരം പ്രവൃത്തി ദിനങ്ങൾ 210 ആയി കുറച്ചിരുന്നു. പ്രവൃത്തിദിനം 210 ആയി ചുരുക്കിയത് വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെ സാരമായി ബാധിക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു.
സിലബസുകള്‍ യഥാസമയം പൂര്‍ത്തിയാക്കാന്‍ 210 പ്രവൃത്തിദിനം പര്യാപ്തമല്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് കേരള വിദ്യാഭ്യാസ നിയമത്തിന് എതിരാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബസന്ത് ബാലാജി സര്‍ക്കാരിനോട് പത്ത് ദിവസത്തിനകം വിശദീകരണം നല്കാന് നോട്ടീസ് നൽകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക