ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മത്തങ്ങ. ശരീരത്തിനാവശ്യമായ ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
മത്തങ്ങ ഒരു നേരം കഴിക്കുന്നത് വഴി ബാക്ടീരിയ കൊണ്ടുള്ള അണുബാധകള്‍ക്കെതിരെ പോരാടാന്‍ ശരീരത്തെ സഹായിക്കുന്നു. പതിവായി മത്തങ്ങ കഴിക്കുകയാണെങ്കില്‍, ക്യാന്‍സറിന്റെ സാധ്യത കുറയ്ക്കാന്‍ മത്തങ്ങ സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുള്ള ശേഷിയും മത്തങ്ങയിലുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ മത്തങ്ങ ജ്യൂസായോ അല്ലാതെയോ കഴിക്കാം.
മത്തങ്ങയിൽ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യുത്തമമാണ്. ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതിനാല്‍ വ്യായാമത്തിന് മുന്‍പ് കഴിക്കാന്‍ മികച്ച ഭക്ഷണമാണ് മത്തങ്ങയുടെ കുരു. പ്രമേഹരോഗികള്‍ക്ക് ഉത്തമ ഔഷധമാണ് മത്തങ്ങയുടെ കുരു. ഇത് ശരീരത്തിലെ ഇന്‍സുലിന്റെ തോത് ക്രമീകരിക്കും. കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാനും ഉത്തമമാണ് മത്തങ്ങാക്കുരു.
ബീറ്റാ കരോട്ടിൻ, നാരുകൾ, വിറ്റാമിൻ സി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് മത്തങ്ങ. മത്തങ്ങ കൊണ്ട് ധാരാളം വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. മത്തങ്ങാ വെറുതെ വേവിച്ചും, കറിവെച്ചും പലഹാരങ്ങൾ ഉണ്ടാക്കിയും കഴിക്കാം. ആരോഗ്യകരവും അതൊടൊപ്പം രുചികരമായ കിടിലൻ മത്തങ്ങ എരിശ്ശേരി കറി തയ്യാറാക്കാം.
വേണ്ട ചേരുവകൾ…
മത്തങ്ങ പകുതി
പയർ ഒരു കപ്പ്
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
ചുവന്ന മുളക് അര ടീസ്പൂൺ
ഉപ്പ് പാകത്തിന്
നാളീകേരം ഒരു കപ്പ്
ജീരകം കാൽ ടീസ്പൂൺ
ചുവന്ന മുളക് 4 എണ്ണം
വെളിച്ചെണ്ണ രണ്ട് ടേബിൾസ്പൂൺ
കടുക് കാൽ ടീസ്പൂൺ
കറിവേപ്പില രണ്ട് തണ്ട്
തയ്യാറാക്കേണ്ട വിധം…
പയറ് കഴുകി വൃത്തിയാക്കി വെള്ളത്തിൽ ഇട്ട് വയ്ക്കുക. ശേഷം മത്തങ്ങ നല്ല പോലെ നുറുക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക. അതിലേക്ക് നാളികേരം, ജീരകം, ചുവന്ന മുളക് ചേർത്ത് അരയ്ക്കുക. വേവിച്ചു വെച്ചിരിക്കുന്ന മത്തങ്ങയിലേക്ക് ചേർത്ത് ഒന്ന് വേവിക്കുക. അതിലേക്ക് വറുത്ത് ചേർക്കാം. വെളിച്ചെണ്ണയിൽ കടുക്, ചുവന്ന മുളക്, നാളീകേരം, കറിവേപ്പില ഒന്ന് ഫ്രൈ ആക്കി ചേർക്കാം. നാളീകേരം ഫ്രൈ ആക്കി ചേർക്കുന്നതാണ് എരിശ്ശേരിയുടെ സ്വാദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക