പാലക്കാട്: ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കുമെന്ന് കർഷകർ. പ്രിൻസിപ്പൽ കൃഷി ഓഫീസർ നെല്ല് കർഷകരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് കരിദിനം ആചരിക്കാൻ തീരുമാനമായത്. ആയിരക്കണക്കിന് കർഷകരെ പങ്കെടുപ്പിച്ച് പ്രതിഷേധ ധർണ്ണയും സംഘടിപ്പിക്കുമെന്ന് കർഷകർ അറിയിച്ചു.
സംഭരണവിലയുമായി ബന്ധപ്പെട്ട ഉറപ്പ് ലഭിക്കാത്തതിനാൽ, കർഷകദിനം ബഹിഷ്കരിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷകർ പറഞ്ഞു. പാലക്കാട് ജില്ലയിൽ 30,000 കർഷകർക്കാണ് രണ്ടാം വിള നെല്ലിന്റെ സംഭരണ തുക ലഭിക്കാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക