ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ സിദ്ദീഖിനെ കാണാൻ ഉറ്റസുഹൃത്ത് ലാൽ ആശുപത്രിയിലെത്തി. സിനിമാലോകത്തെ നിരവധി പേരാണ് ആശുപത്രിയിലെത്തി സിദ്ദീഖിനെ കണ്ടത്. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, റഹ്മാൻ, എം ജി ശ്രീകുമാർ, നടൻ സിദ്ധിഖ് എന്നിവരും നേരത്തെ ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്ന സിദ്ദീഖിനെ കണ്ടിരുന്നു.
ആശുപത്രിയിലെത്തി സിദ്ദീഖിനെ കണ്ടതിനുശേഷം മേജർരവി മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ;
” ശ്വാസം എടുക്കാൻ തടസ്സമുണ്ട്. ക്രിയാറ്റിനും കൂടിയിട്ടുണ്ട്. ക്രിട്ടിക്കൽ ഐസ്യുവിലാണ് അദ്ദേഹം കിടക്കുന്നത് അതുകൊണ്ട് കാണാൻ പറ്റിയില്ല. മൂന്ന് ദിവസം മുമ്പ് തിരിച്ചു റൂമിൽ വന്നതാണ്. അപ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. അതാണ് ആരോഗ്യം തീരെ മോശമാകാൻ കാരണം. കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. മൂന്ന് മാസം മുമ്പ് അദ്ദേഹത്തെ ഒരു പരിപാടിക്കിടയിൽ വച്ച് കണ്ടിരുന്നു. അന്ന് ആ ചിരിക്കുന്ന മുഖത്തോടെയാണ് കണ്ടത്. ഡോക്ടർമാർ ഇപ്പോൾ അവരുടെ കുടുംബത്തിനൊപ്പം സംസാരിക്കുന്നുണ്ട്. ബാക്കി നമുക്ക് പ്രാർത്ഥിക്കാം എന്നേ പറയാൻ പറ്റൂ”.
പ്രതികരിക്കാൻ ഇവിടെ എഴുതുക