ക്രിമിനൽ നിയമം സമഗ്രമായി പരിഷ്കരിക്കുന്ന ഭാരതീയ സംഹിത സുരക്ഷാബിൽ 2023 കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചു. ഐപിസി, സിആർപിസി, തെളിവുനിയമം എന്നിവ അടിമുടി മാറ്റുന്നതാണ് പുതിയ കാലഘട്ടത്തിൽ പുതിയ നിയമങ്ങൾ എന്ന ആമുഖത്തോടു കൂടി അമിത് ഷാ അവതരിപ്പിച്ച ബിൽ. ബ്രിട്ടീഷുകാർ കൊണ്ടുവന്ന രാജ്യദ്രോഹക്കുറ്റം പൂർണമായി ഒഴിവാക്കുന്നതാണ് ഭാരതീയ സംഹിത സുരക്ഷാബിൽ 2023.
ലോക്സഭയിൽ അവതരിപ്പിച്ച ബിൽ പാസാക്കുന്നതോടുകൂടി ഐപിസി, സിആർപിസി, തെളിവ് നിയമം എന്നിവ യഥാക്രമം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ എന്നിങ്ങനെ ആയി മാറും. നീതി ഉറപ്പാക്കുക എന്നാണ് ലക്ഷ്യം എന്ന് മാറ്റങ്ങൾ വിവരിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക