കേരള സർക്കാറിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 28 മത് കേരള രാജ്യാന്തര മേളയിലേക്കുള്ള എൻട്രികൾ ക്ഷണിച്ചു. ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയിലേക്ക് എൻട്രികൾ ക്ഷണിച്ചതായി മന്ത്രി സജി ചെറിയാൻ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
ആഗസ്റ്റ് 11 മുതൽ ഓൺലൈനായി മേളയിലേക്ക് എൻട്രികൾ സമർപ്പിക്കാം. 2023 സെപ്റ്റംബർ 11ന് സിനിമകൾ സമർപ്പിക്കാം.2022 സെപ്റ്റംബർ ഒന്നിനും 2023 ആഗസ്റ്റ് 31നുമിടയിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രങ്ങളാണ് ചലച്ചിത്രമേളയിലേക്ക് പരിഗണിക്കുന്നത്. അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ എന്നീ വിഭാഗങ്ങളിലേക്കുള്ള എൻട്രികൾ iffk.in എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക