ഊണിനൊപ്പം കിടിലൻ രുചിയിൽ കിഴങ്ങ് ഫ്രൈ ചെയ്തത് ഉണ്ടെങ്കിൽ ചോറിന് മറ്റൊന്നും വേണമെന്നില്ല. കിടിലൻ രുചിയിൽ എങ്ങനെ ഉരുളക്കിഴങ്ങ് ഫ്രൈ ചെയ്തെടുക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം തന്നെ ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കണം.
പാൻ അടുപ്പത്ത് വെച്ച് ചൂടാക്കിയതിനു ശേഷം ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. വെളിച്ചെണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ കുറച്ച് കടുക് ചേർത്ത് പൊട്ടിച്ച് എടുക്കാം. കടുക് പൊട്ടി കഴിയുമ്പോൾ ഇതിലേക്ക് കുറച്ച് കായപ്പൊടി ഇട്ടുകൊടുക്കുക. ഇത് നല്ലതുപോലെ ഇളക്കി എടുക്കണം. ഇനി ഇതിലേക്ക് കഴുകി വൃത്തിയാക്കി നീളത്തിൽ അരിഞ്ഞു വെച്ച ഉരുളക്കിഴങ്ങ് ചേർത്തു കൊടുക്കാം. കുറച്ച് ഉപ്പ് ചേർത്ത് ഒരു മിനിറ്റ് നേരം തുറന്നുവെച്ച് വേവിക്കുക. പിന്നീട് അടച്ചുവെച്ച് നല്ലതുപോലെ വേവിച്ചെടുക്കണം.
നല്ലതുപോലെ വെന്തു കഴിഞ്ഞാൽ ഇതിലേക്ക് മഞ്ഞൾപ്പൊടി’ മുളകുപൊടി’ അല്പം ജീരകപ്പൊടി എന്നിവ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കണം. ഇതിലേക്ക് കുറച്ച് ഗരം മസാല കൂടി ഇട്ടതിനുശേഷം ക്രിസ്പി ആവുന്നത് വരെ ഫ്രൈ ചെയ്ത് എടുക്കാം. കുറച്ച് കറിവേപ്പില ഇട്ട് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച ശേഷം ചോറിനോടൊപ്പം കഴിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക