77-ാം സ്വാതന്ത്യദിനത്തില്‍ ആരാധകര്‍ക്ക് ആശംസകളുമായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. മുംബയിലെ തന്റെ വീടായ മന്നത്ത് ദേശീയ പതാക ഉയര്‍ത്തിയ താരം ആരാധകരെ അഭിവാദ്യം ചെയ്തു. മകൻ അബ്രാമിനും ഭാര്യ ഗൗരി ഖാനും ഒപ്പമാണ് ഷാരൂഖ് പതാക ഉയർത്തിയത്.
ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഷാരൂഖ് ഖാന്റേതായി ‘ജവാൻ’ എന്ന ചിത്രമാണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ഷാരൂഖ് ചിത്രത്തിന്റെ സംവിധാനം അറ്റ്ലിയാണ്. നയൻതാരയാണ് ജവാനില്‍ നായികയായി അഭിനയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക