പുതിയ മോഡൽ ഫീച്ചർ ഫോണുകൾ അവതരിപ്പിച്ച് നോക്കിയ. നോക്കിയ 130 മ്യൂസിക് എന്ന ഹാൻഡ്സെറ്റാണ് ഇത്തവണ വിപണി കീഴടക്കാൻ എത്തിയിട്ടുള്ളത്.
മ്യൂസിക് ഇഷ്ടപ്പെടുന്നവർക്ക് മുൻതൂക്കം നൽകിയുള്ള ഫീച്ചർ ഫോണാണ് നോക്കിയ 130 മ്യൂസിക്. ലൗഡ് സ്പീക്കർ, എംപി3 പ്ലെയർ, 32 ജിബി വരെയുള്ള മൈക്രോ എസ്ഡി കാർഡ്, വയർഡ്-വയർലെസ് മോഡുകളിൽ പ്രവർത്തിക്കുന്ന എഫ്എം റേഡിയോ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്റ്റാൻഡേർഡ് 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്പ്ലേ, ടക്ടൈൽ കീപാഡ്, മൈക്രോ യുഎസ്ബി 1.1 പോർട്ട്, നോർമൽ 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ പ്രധാന ഫീച്ചറുകളാണ്. ഡാർക്ക് ബ്ലൂ, പർപ്പിൾ, ലൈറ്റ് ഗോൾഡ് എന്നിങ്ങനെ മൂന്ന് കളറിൽ ഫോൺ ലഭിക്കും. ഡാർക്ക് ബ്ലൂ കളർ വേരിയന്റിന് 1,849 രൂപയും, മറ്റു വേരിയന്റുകൾക്ക് 1,949 രൂപയുമാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക