ബജറ്റിൽ ഒതുങ്ങുന്ന റീചാർജും, അൺലിമിറ്റഡ് ഡാറ്റയും ലഭിക്കുന്ന ബഡ്ജറ്റ് ഫ്രണ്ട്ലി പ്ലാനുമായി ടെലികോം സേവന ദാതാക്കളാണ് ഭാരതി എയർടെൽ. 99 രൂപ മാത്രമാണ് ഈ പ്ലാനിനായി ചെലവഴിക്കേണ്ടത്.
പ്രതിദിന ഹൈ- സ്പീഡ് ഡാറ്റാ പരിധി അവസാനിച്ച് കഴിഞ്ഞ ഉപഭോക്താക്കൾക്ക് 99 രൂപയുടെ ബഡ്ജറ്റ് ഫ്രണ്ട്ലി റീചാർജ് പ്ലാൻ ഉപയോഗപ്പെടുത്താവുന്നതാണ്. ഒരു ആഡ്-ഓൺ പ്ലാനായിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഈ റീചാർജ് പ്ലാനിൽ 1 ദിവസത്തേക്ക് പരിധിയില്ലാത്ത ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, ഇത്തരത്തിൽ ലഭിക്കുന്ന ഡാറ്റയിൽ ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ആദ്യത്തെ 30 ജിബി ഹൈ സ്പീഡ് ഡാറ്റയ്ക്ക് ശേഷം ഉപയോക്താവിന് 60kps സ്പീഡ് ഡാറ്റ ഉപയോഗിക്കാനാകും. 4ജി ഹാൻഡ്സെറ്റ് സേവനങ്ങൾ ലഭിക്കുന്ന സ്ഥലങ്ങളിലാണ് ഈ പ്ലാൻ കൂടുതൽ ഗുണകരമാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക