പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്റെ പ്രചാരണത്തിന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സാന്നിധ്യം കൂട്ടാൻ ഇടതുമുന്നണി തീരുമാനം .
മുഖ്യമന്ത്രി മൂന്നുദിവസവും മന്ത്രിമാർ വിവിധ ദിവസങ്ങളിലെ വികസനസദസ്സിലും പങ്കെടുക്കും.മുഖ്യമന്ത്രിക്ക് ആദ്യ ഘട്ടത്തിൽ 24-നു മാത്രമേ പരിപാടി നിശ്ചയിച്ചിരുന്നുള്ളൂ. പിന്നീട് 30 നും അദ്ദേഹം വരുമെന്ന് അറിയിച്ചു. സെപ്റ്റംബർ ഒന്നിനും അദ്ദേഹം പുതുപ്പള്ളിയിൽ തുടരും.
24-ന് പുതുപ്പള്ളി, അയർക്കുന്നം പഞ്ചായത്തുകളിലാണ് മുഖ്യമന്ത്രി സംസാരിക്കുക. 30-ന് കൂരോപ്പട, മീനടം, മണർകാട് എന്നിവിടങ്ങളിലും ഒന്നിന് മറ്റക്കര, പാമ്പാടി, വാകത്താനം എന്നിവിടങ്ങളിലും. ഇതോടെ മണ്ഡലത്തിലെ എട്ടുപഞ്ചായത്തിലും അദ്ദേഹത്തിന്റെ പ്രചാരണമെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക