ആലപ്പുഴ: ആലപ്പുഴ ചേർത്തല മാർക്കറ്റിൽ തുണിക്കടയിൽ വൻ തീപിടിത്തം. നടക്കാവ് റോഡിൽ പ്രവർത്തിക്കുന്ന ദാമോദർ പൈ എന്ന തുണിക്കടയിലാണ് ഇന്ന് പുലർച്ചെ മൂന്നരയോടെ തീപിടിത്തമുണ്ടായത്.
അപകടത്തിൽ കടയുടെ ഇരുനിലകളും പൂർണമായും കത്തി നശിച്ചു. അഞ്ച് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി തീ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നാണ് അധികൃതർ അറിയിക്കുന്നത്.
കോടികളുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രഥമിക വിലയിരുത്തൽ. ഷോർട്ട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക