എംഎൽഎമാർക്കുള്ള സൗജന്യ ഓണക്കിറ്റ് യുഡിഎഫ് നിരസിച്ചു. പൊതുജനങ്ങൾക്ക് ലഭ്യമല്ലാത്ത കിറ്റ് എംഎൽഎമാർക്കും വേണ്ട എന്ന് യുഡിഎഫ് വ്യക്തമാക്കി. സാധാരണക്കാർക്ക് കിറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ യുഡിഎഫിനും സൗജന്യ ഓണം കിറ്റ് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. ജനപ്രതിനിധികൾക്ക് ഓണക്കിറ്റ് നൽകാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് യുഡിഎഫ് ഇപ്പോൾ നിരസിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ റേഷൻ കടകൾ വഴി മഞ്ഞക്കാർഡ് ഉടമകൾക്ക് നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും. സംസ്ഥാനത്ത് ഇന്ന് രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ തുറന്നു പ്രവർത്തിക്കുന്ന റേഷൻ കടകളിൽ വിതരണം ചെയ്യുന്നതിനായി മുഴുവൻ ഓണക്കിറ്റുകളും എത്തിച്ചതായി ഭക്ഷ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് 259944 ഒണക്കിറ്റുകളാണ് വിതരണം ചെയ്തത്. ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം ഇതിനോടകം തന്നെ ഭക്ഷ്യവകുപ്പ് പൂർത്തിയാക്കി കഴിഞ്ഞു. 327737 മഞ്ഞക്കാർഡ് ഉടമകൾക്ക് കൂടി ഇനിയും കിറ്റ് ലഭിക്കാൻ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക