തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് ഒരു പ്രതിദിന വിമാന സർവീസ് കൂടി ഇന്ന് ആരംഭിക്കുന്നു. ഇതോടെ തിരുവനന്തപുരം-മുംബൈ റൂട്ടിലെ പ്രതിദിന സർവീസുകളുടെ എണ്ണം ഏഴ് ആകും.
വിസ്താര എയർ ലൈൻസിന്റെ പുതിയ സർവീസാണ് ഇന്ന് മുതൽ തുടങ്ങുന്നത്. ഈ സെക്ടറിൽ വിസ്താരയുടെ രണ്ടാമത്തെ സർവീസ് ആണിത്.
രാവിലെ 8.30ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന വിമാനം (യുകെ 558) 10.45ന് മുംബൈയിൽ എത്തും. തിരികെ രാത്രി 8.25ന് പുറപ്പെട്ട് (യുകെ 557) 11 മണിക്ക് തിരുവനന്തപുരത്ത് എത്തും. ശംഖുമുഖത്തെ ഡൊമെസ്റ്റിക് ടെർമിനലിൽ നിന്നാണ് സർവീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക