പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പാരിപ്പള്ളി വേളമാനൂർ സ്വദേശി അനുവിക്രമൻ ആണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്. പെൺകുട്ടി മാതാപിതാക്കളെ ഈ വിവരം അറിയിക്കുകയും തുടർന്ന് മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയുമായിരുന്നു. അതേസമയം, പെൺകുട്ടിയുമായി ഇയാൾക്ക് 2021 മുതൽ അടുപ്പം ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക