ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയതാണെങ്കിലും ചേന വൃത്തിയാക്കുക എന്നത് പലർക്കും ഇഷ്ടമില്ലാത്ത കാര്യമാണ്. ചേന വൃത്തിയാക്കി എടുക്കുമ്പോൾ കൈ ചൊറിയും എന്നത് തന്നെയാണ് എല്ലാവരെയും ചേന വൃത്തിയാക്കുന്നതിൽ നിന്നും പുറകോട്ട് വലിക്കുന്നത്. ചേനയിൽ ധാരാളമായി അടങ്ങിയിട്ടുള്ള കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റൽസ് ആണ് ചൊറിച്ചിൽ ഉണ്ടാകാൻ കാരണമാകുന്നത്. എന്നാൽ ചില പൊടികൈകൾ പരീക്ഷിച്ചാൽ ചേന വൃത്തിയാക്കി എടുക്കുമ്പോൾ ഉണ്ടാകുന്ന ചൊറിച്ചിലിൽ നിന്നും ഒരു പരിധിവരെ നമുക്ക് രക്ഷപ്പെടാൻ സാധിക്കും.
ഇതിനായി കൈകളിലെ വെള്ളം നല്ലതുപോലെ തുടച്ചു കളഞ്ഞതിനുശേഷം വെളിച്ചെണ്ണ കൈകളിൽ പുരട്ടണം. വെളിച്ചെണ്ണ നല്ലതുപോലെ പുരട്ടിയതിനുശേഷം ആണ് ചേന നന്നാക്കി എടുക്കുന്നത് എങ്കിൽ കൈകൾ ചൊറിയാതിരിക്കുന്നതിന് ഒരു പരിധിവരെ ഇത് സഹായിക്കും. അതുപോലെ തന്നെ ചേന നന്നാക്കുന്നതിനു മുൻപ് കൈകളിൽ അല്പം നാരങ്ങാനീര് പുരട്ടുന്നതും ചൊറിച്ചിൽ കുറയ്ക്കുന്നതിന് സഹായിക്കുന്നു. നാരങ്ങയിൽ ധാരാളമായി അടങ്ങിയ വിറ്റാമിൻ സിക്ക് ബ്ലീച്ചിംഗ് ഇഫക്ട് ഉള്ളതിനാൽ കൈകളിലുണ്ടാകുന്ന ചൊറിച്ചിൽ കുറയ്ക്കുന്നതിന് സഹായിക്കും.
ചേനയുടെ തൊലി ചെത്തുമ്പോൾ കുറച്ച് ഉപ്പു വിതറി കൊടുക്കുന്നതും ചൊറിച്ചിൽ കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ ഒരു മാർഗ്ഗമാണ്. ചേന നന്നാക്കുന്നതിനു മുൻപ് കുറച്ച് വെള്ളത്തിൽ ബേക്കിംഗ് സോഡ മിക്സ് ചെയ്തതിനുശേഷം ആ വെള്ളത്തിൽ കൈകൾ മുക്കി എടുക്കണം. ഇത് കൈകൾ ചൊറിയാതിരിക്കുന്നതിനുള്ള നല്ല ഒരു വഴിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക