ഇഷ്ടഭക്ഷണങ്ങൾ അധികമായി കഴിക്കുന്നതുകൊണ്ടും ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്നതിലൂടെയും കൊച്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായവരിൽ വരെ കണ്ടു വരുന്ന പ്രശ്നമാണ് ദഹന സംബന്ധമായ പ്രശ്നങ്ങൾ. ഇത് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ വളരെ വലുതാണ്. വയറിന് കനം തോന്നുക, ഓക്കാനം എന്നിവയെല്ലാം ദഹനക്കേടിന്റെ ഫലങ്ങളാണ്.
ചില പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കും. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്ന മികച്ച ഒരു ഫലമാണ് ആപ്പിൾ. ആപ്പിളിൽ അടങ്ങിയിട്ടുള്ള പെക്റ്റിൻ വസ്തു മലബന്ധത്തിൽ നിന്നും അതിസാരത്തിൽ നിന്നും രക്ഷനേടാൻ നമ്മെ സഹായിക്കും.
അതുപോലെ തന്നെ ദഹന വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാൻ സഹായിക്കുന്ന മികച്ച ഒരു ഫലമാണ് വാഴപ്പഴം. ഉദര വ്രണങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ പുറന്തള്ളാൻ വാഴപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. മാമ്പഴം കഴിക്കുന്നത് മലാശയത്തിലുണ്ടാകുന്ന അർബുദ സാധ്യത കുറയ്ക്കുന്നതിനും മലബന്ധം അകറ്റുന്നതിനും സഹായിക്കും. മാമ്പഴത്തിൽ ധാരാളമായി അടങ്ങിയ ഭക്ഷണുകളാണ് ഇതിന് സഹായിക്കുന്നത്.
ലാക്സൈറ്റീവ് ഗുണങ്ങളും ഭക്ഷ്യ നാരുകളും ധാരാളമായി അടങ്ങിയ കിവി വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉള്ള രുചികരമായ ഒരു പഴമാണ്. പ്രോട്ടീൻ ദഹനം സുഗമമാക്കുന്നതിന് കിവിയിൽ അടങ്ങിയ ആക്റ്റിനിഡിൻ എന്ന എൻസൈം സഹായിക്കുന്നു. വൈറ്റമിൻ സി ധാരാളമടങ്ങിയ ആപ്രിക്കോട്ട് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം ദഹനം സുഗമമാക്കുന്നതിനും മലബന്ധം അകറ്റുന്നതിനും സഹായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക