മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ. താരത്തിന്റെ പിറന്നാളിന് വലിയ സർപ്രൈസുകളാണ് ഇന്ന് ആരാധകരെ കാത്തിരിക്കുന്നത്. മമ്മൂട്ടിയുടെ വീടിന് മുന്നിൽ ആശംസകൾ അറിയിക്കാൻ തടിച്ചു കൂടിയ ആരാധകരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള മമ്മൂട്ടി ഫാൻസ് അംഗങ്ങൾ ഉൾപ്പടെ ഉള്ളവരാണ് മമ്മൂട്ടിയുടെ വീടിന് മുന്നിൽ അർദ്ധരാത്രിയോട് തടിച്ച് കൂടിയത്. ആശംകൾ അറിയിച്ചും ആർപ്പുവിളിച്ചും ആരാധകർ മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷമാക്കുന്ന വിഡിയോ ഇപ്പോൾ വൈറൽ ആണ്.
ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടി ആരാധകരെ അഭിവാദ്യം ചെയ്യാൻ എത്തുന്നതും വിഡിയോയിൽ കാണാം. പിആർഒ, രമേഷ് പിഷാരടി എന്നിവർക്കൊപ്പം ദുൽഖറും മമ്മൂട്ടിയുടെ കൂടെ ആരാധകരെ കാണാൻ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക