നവാസ് അലി സംവിധാനം ചെയ്യുന്ന ‘പ്രാവ്’ സിനിമയിലെ ആദ്യ വീഡിയോ ഗാനം റിലീസായി. ‘അന്തികള്ളു പോലെ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീതസംവിധാനം ബിജിബാൽ ആണ് നിർവഹിചിരിക്കുന്നത്. ബി.കെ. ഹരിനാരായണൻ ആണ് ഗാനത്തിന്റെ രചന, ജെയ്സൺ ജെ നായർ, കെ ആർ സുധീർ, ആന്റണി മൈക്കിൾ, ബിജിബാൽ എന്നിവരാണ് ഗാനത്തിന്റെ ആലാപനം.
അമിത് ചക്കാലക്കൽ, മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ, ഡിനി ഡാനിയൽ എന്നിവരാണ് ഗാനരംഗത്തിൽ അഭിനയിക്കുന്നത്. ആദർശ് രാജ, അജയൻ തകഴി, യാമി സോന, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സെപ്റ്റംബർ 15 ന് തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ നിർമ്മാണം സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് നിർവഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക