ബാലതാരമായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറിയ താരമാണ് ബേബി നയൻതാര. ഇപ്പോൾ ബേബി നയൻതാരയല്ല, നയന്‍താര ചക്രവര്‍ത്തി എന്നാണ് താരം അറിയപ്പെടുന്നത്. താരം ഇപ്പോൾ നായികയായി സജീവമാവാന്‍ ഒരുങ്ങുകയാണ്. നായികയായി അഭിനയിക്കുന്ന ജെന്റില്മാന് എന്ന സിനിമയുടെ പ്രമോഷന് തിരക്കുകളിലാണ് നടിയിപ്പോള്‍.
ഇപ്പോഴിതാ തന്റെ ശരീരിക മാറ്റത്തെ കുറിച്ച് ഉയരുന്ന സംശയങ്ങൾക്ക് മറുപടി നൽകുകയാണ് നയൻതാര.
”ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തത്. അതിന് രണ്ട് കാര്യങ്ങളുണ്ടായിരുന്നു. ഒന്ന്, പത്താം ക്ലാസിലേക്ക് പോകുകയാണ് എന്നത്. രണ്ട് ബേബി എന്ന ടാഗ് ലൈന്‍ മാറ്റാന്‍ മാറി നില്‍ക്കണം എന്നത്. പതിനൊന്നാം ക്ലാസില്‍ എത്തയതിന് ശേഷമാണ് പിന്നീട് നായികയാകാനുള്ള അവസരങ്ങള്‍ വന്നു തുടങ്ങിയത്.
ശരീരം മാറിയതിനെ കുറിച്ച് മറ്റുള്ളവര്‍ പറയുമ്പോഴാണ് ഞാന്‍ ശ്രദ്ധിയ്ക്കുന്നത് തന്നെ. വല്ലപ്പോഴും പഴയ ഫോട്ടോസ് കാണുമ്പോള്‍ ഞാനും ചിന്തിയ്ക്കും, ഓഹോ ഇത്രയും മാറ്റമുണ്ടല്ലേ എന്ന്. സ്റ്റീറോയിഡ് എടുത്തതാണോ, അതോ വല്ല ഇന്‍ഞ്ചക്ഷനും ചെയ്തോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. അങ്ങനെ ഒരു സംഭവവും ഞാന്‍ ചെയ്തിട്ടില്ല. ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോഴാണ് മാറ്റം വന്നത്. നേരത്തെ ഞാന്‍ അങ്ങനെ ഭക്ഷണം ഒന്നും കഴിക്കില്ലായിരുന്നു. പത്താം ക്ലാസ് ഒക്കെ കഴിഞ്ഞപ്പോഴാണ് നേരത്തിന് ഭക്ഷണം കഴിച്ചു തുടങ്ങിയത്. പിന്നെ ഞാന്‍ കുറച്ചു കാലം ബ്രേക്ക് എടുത്തതിന് ശേഷം തിരിച്ചു വരുന്നതുകൊണ്ടാവാം ആളുകള്‍ക്ക് ഒരു വ്യത്യാസം തോന്നുന്നത്. എനിക്കോ, ഞാനുമായി അടുപ്പമുള്ളവര്‍ക്കോ ആ വ്യത്യാസം അനുഭവപ്പെടാറില്ല എന്നും താരം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക