നിപ്പ വൈറസ് വ്യാജ സൃഷ്ടിയാണെന്നും ഇതിനുപിന്നിൽ വൻകിട ഫാർമസി കമ്പനി ആണെന്നും ആരോപിച്ച ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട യുവാവിനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിയായ പെരുവട്ടൂർ ചെട്ടിയാംകണ്ടി അനിൽകുമാറിനെതിരെയാണ് ഐടി ആക്ട് പ്രകാരം കൊയിലാണ്ടി പോലീസ് കേസെടുത്തത്.
ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ സംഭവം വിവാദമായി ഇതിനെ തുടർന്ന് അനിൽകുമാർ പോസ്റ്റ് പിൻവലിച്ചെങ്കിലും പോലീസ് കേസെടുക്കുകയായിരുന്നു. ഇത്തരത്തിലുള്ള പോസ്റ്റുകൾ ആരോഗ്യപ്രവർത്തകരുടെ മനോവീര്യം കെടുത്തുന്നതും പൊതുസമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ഉള്ള തരത്തിൽ പോസ്റ്റിനെതിരെ വ്യാപകമായി പരാതി ഉയർന്നിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക