അഞ്ചു ദിവസത്തെ പാർലമെന്റ് സമ്മേളനം ഇന്ന് പഴയ മന്ദിരത്തിലും ഗണേശ ചതുർഥി ദിനമായ നാളെമുതൽ പുതിയ മന്ദിരത്തിലും നടക്കും.
വനിതാസംവരണ ബിൽ അവതരിപ്പിക്കണമെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഇന്നലെ നടന്ന സർവകക്ഷി യോഗത്തിൽ കോൺഗ്രസ് അടക്കം വിവിധ കക്ഷികൾ ആവശ്യപ്പെട്ടു. ബിജെപിയോടൊപ്പം നിൽക്കുന്ന ശിവസേന ഷിൻഡെ വിഭാഗവും എൻസിപി അജിത് പവാർ വിഭാഗവും പിന്തുണച്ചു.
ലോക്സഭയിലും നിയമസഭകളിലും വനിതകൾക്കു മൂന്നിലൊന്നു സംവരണമുറപ്പാക്കുന്ന ബിൽ രാജ്യസഭ നേരത്തേ പാസാക്കിയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക