സിനിമ കേവലം കഥയോ കാഴ്ച്ചയോ മാത്രമല്ല, പുതിയ ആശയങ്ങളുടെ ഈറ്റില്ലം കൂടിയാണെന്ന് തെളിയിച്ച സംവിധായകൻ; ഹൃദയം തൊടുന്ന കുറിപ്പുമായി സംവിധായകൻ കെജി ജോർജിന് അനുശോചനം രേഖപ്പെടുത്തി എം ബി രാജേഷ്
അന്തരിച്ച പ്രശസ്ത സംവിധായകൻ കെജി ജോർജിന് ഹൃദയം തൊടുന്ന കുറിപ്പുമായി അനുശോചനം രേഖപ്പെടുത്തി മന്ത്രി എം ബി രാജേഷ്. സിനിമ എന്നത് കേവലം കഥയോ കാഴ്ചയോ മാത്രമല്ലെന്നും പുതിയ ആശയങ്ങളുടെ ഈറ്റില്ലം കൂടിയാണെന്ന് തന്റെ സിനിമകളിലൂടെ തെളിയിച്ച സംവിധായകനാണ് കെജി ജോർജ് എന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിലൂടെ എം.ബി രാജേഷ് പറഞ്ഞു.
കേരളത്തിൽ സ്ത്രീപക്ഷ ആശയങ്ങൾ ബോധപൂർവ്വം സിനിമയിൽ ഉൾ ചേർത്ത ആദ്യ സംവിധായകൻ അദ്ദേഹം ആണെന്നു കൂടി മന്ത്രി കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ സിനിമ ചരിത്രത്തിലെ നാഴികക്കല്ലുകൾ ആയി എന്നും ഓർക്കപ്പെടുമെന്നും കുടുംബാംഗങ്ങളുടെയും ചലച്ചിത്ര ആസ്വാദകരുടെയും ദുഃഖത്തിൽ താനും പങ്കുചേരുന്നതായും ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക