എല്ലാ വീടുകളിലെയും അടുക്കളയി ചില ഭക്ഷണങ്ങൾ സ്ഥിരമായി വാങ്ങി സൂക്ഷിക്കുന്നവരാണ് മിക്കവാറും ആളുകൾ. പക്ഷെ ചില സാധനങ്ങൾ ഇങ്ങനെ വാങ്ങി ദീർഘനാൾ സൂക്ഷിച്ച് വച്ചാൽ അതിന്റെ പോഷക ഗുണങ്ങൾ നഷ്ടമായി പോയേക്കാം. ഇത്തരത്തിൽ പലപ്പോഴും അടുക്കളയിൽ വാങ്ങി വയ്ക്കാൻ പാടില്ലാത്ത ചില സാധനങ്ങളുണ്ട്. അവ എന്തൊക്കെ ആണെന്ന് നോക്കാം.
സുഗന്ധവ്യഞ്ജനങ്ങൾ
കറുവപ്പട്ട, ഗ്രാമ്പൂ, മഞ്ഞൾ, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ദിവസവും വാങ്ങി ഉപയോഗിക്കാറില്ല. മാസങ്ങളോളം സൂക്ഷിക്കാം.എന്നാൽ ആ സുഗന്ധവ്യഞ്ജനങ്ങളിലെ പോഷകങ്ങൾ ദീർഘനാൾ സൂക്ഷിക്കുമ്പോൾ നശിക്കാൻ തുടങ്ങും. ഇവയുടെ സുഗന്ധം കുറയുന്നത് പലപ്പോഴും അതിന്റെ ഗുണവും കുറയുമെന്നതാണ് യാഥാർത്ഥ്യം.
പച്ചക്കറികളും പഴങ്ങളും
ഒരാഴ്ചത്തേക്കാവശ്യമായ പച്ചക്കറികളും പഴങ്ങളും വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നു. എന്നാൽ പച്ചക്കറികളെയും പഴങ്ങളെയും സംബന്ധിച്ചിടത്തോളം അവ ഫ്രഷ് ആയി വാങ്ങി ദിവസവും ഉപയോഗിക്കുന്നതാണ് നല്ലത്. ഇവ സംഭരിക്കുമ്പോൾ അവയിലെ പോഷകങ്ങൾ കുറഞ്ഞു തുടങ്ങും.
പാൽ ഉത്പ്പന്നങ്ങൾ
പാൽ ഉത്പ്പന്നങ്ങളിൽ ഉൾപ്പെടുന്ന ചില സാധനങ്ങൾ ദീർഘനാളത്തേക്ക് വാങ്ങി സൂക്ഷിക്കുന്ന സ്വാഭാവം ചിലർക്കെങ്കിലുമുണ്ട്. ചീസ്, നെയ്യ്, ബട്ടർ തുടങ്ങിയ അധിക നാൾ വാങ്ങി സൂക്ഷിക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. ഇത്തരം ഉത്പ്പന്നങ്ങ ദീർഘനാൾ വാങ്ങി സൂക്ഷിച്ചാൽ ഇതിൽ ബാക്ടീരിയകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
എല്ലാ വീടുകളിലും വളരെയധികം ഉപയോഗിച്ച് വരുന്നതാണ് പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ. ലിറ്ററിന്റെയും 10 ലിറ്ററിന്റെയും ക്യാനുകളിൽ പാചക എണ്ണ വാങ്ങി വീട്ടിൽ സൂക്ഷിക്കുന്നുവരുണ്ട്. പലപ്പോഴും ഓഫറിൽ കിട്ടുമ്പോഴാണ് പലരും ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഇത് ഇങ്ങനെ വാങ്ങി വയ്ക്കുന്നത് അത്ര നല്ലതല്ല. കൂടുതൽ വാങ്ങി കുറേനാൾ സൂക്ഷിച്ചാൽ ഒരുതരം കനച്ച മണം വരും. ഇത് മൊത്തത്തിലുള്ള പാചകത്തെയും ആരോഗ്യത്തെയും രുചിയെയും നശിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക