പട്ടാമ്പി: പതിനാലുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിക്ക് ആറു വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചളവറ തുമ്പായ വെളുത്തെടത്ത്തൊടി മുസ്തഫ(45)യെയാണ് കോടതി ശിക്ഷിച്ചത്. പട്ടാമ്പി പോക്സോ കോടതി ജഡ്ജ് രാമു രമേശ് ചന്ദ്ര ഭാനുവിന്റേതാണ് ഉത്തരവ്. പിഴ സംഖ്യ ഇരക്ക് നൽകാനും വിധി പറഞ്ഞു.
ചെർപ്പുളശ്ശേരി സബ് ഇൻസ്പെക്ടർ പ്രമോദാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. അസി. സബ് ഇൻസ്പെക്ടർ മഹേശ്വരി, അഡ്വ. ദിവ്യ ലക്ഷ്മി എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക