ഏറെ ആരാധകരുള്ള താരമാണ് നടി പൂർണിമ ഇന്ദ്രജിത്ത്. ടെലിവിഷൻ ഷോകളിലും ബിഗ് സ്ക്രീനിലും എല്ലാം ഇപ്പോഴും സജീവമാണ് താരം . തന്റെ കുടുംബ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പൂർണിമ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ചുവന്ന നിറത്തിലുള്ള സാരിയിൽ അതിമനോഹരിയായി എത്തിയ പൂർണിമയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഹെവി നെക്ലൈസും കമ്മലും ആണ് സാരിക്കൊപ്പം താരം പെയർ ചെയ്തിരിക്കുന്നത്. ബൺ ഹെയർ സ്റ്റൈലിനൊപ്പം തലയിൽ നിറയെ ചുവന്ന റോസാപ്പൂക്കളും യൂസ് ചെയ്തു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ താരം പങ്കുവെച്ച ചിത്രത്തിന് “നിങ്ങൾ എങ്ങനെയാണ് ഇത്ര സുന്ദരിയായത്” എന്ന് മകൾ പ്രാർത്ഥന കമന്റ് ചെയ്തപ്പോൾ “നിങ്ങളുടെ അമ്മയായതുകൊണ്ടാണ്” എന്ന് ഒരു ആരാധകൻ പ്രാർത്ഥനയ്ക്ക് മറുപടിയും നൽകിയിട്ടുണ്ട്.
എന്നാൽ പൂർണിമയുടെ സഹോദരി പ്രിയ മോഹൻ പ്രാർത്ഥനയ്ക്ക് നൽകിയ മറുപടിയാണ് വൈറലായി കൊണ്ടിരിക്കുന്നത്. “എന്റെ കല്യാണസാരി ഉടുത്തതുകൊണ്ടാണ് പൂർണിമ സുന്ദരിയായത്” എന്നാണ് പ്രിയ പ്രാർത്ഥനയ്ക്ക് നൽകിയ മറുപടി. സാരിയിൽ അതിമനോഹരിയായി എത്തിയ പൂർണിമയുടെ ചിത്രങ്ങളെ പ്രശംസിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്ത് വരുന്നത്.
https://www.instagram.com/p/CxiPYxaPaMd/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക