മലയാളത്തിന് അഭിമാനമായി 2018. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി കരസ്ഥമാക്കി. മോഹൻലാൽ നായകനായി എത്തിയ ‘ഗുരു’വാണ് ഓസ്കാർ എൻട്രി ലഭിച്ച ആദ്യ മലയാള ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ട്’ എന്ന ചിത്രത്തിനും മലയാളത്തിൽ നിന്നും ഇതിനുമുമ്പ് ഓസ്കാർ എൻട്രി ലഭിച്ചു.
നൂറുകോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്ന ചിത്രമായ ‘2018’ കേരളം കണ്ട ഏറ്റവും വലിയ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ ചിത്രമാണ്. മലയാളത്തിലെ ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നു.
ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, അജുവർഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ ബാലമുരളി, ശിവദ, വിനിത കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത് വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി കെ പത്മകുമാർ എന്നിവർ ചേർന്നാണ്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അഖിൽ ജോർജ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക