മതിയായി ഉറങ്ങാത്ത പുരുഷന്മാരില് ഹൃദയാഘാതം വരാനുള്ള സാധ്യത 2 മുതല്‍ 2.6 ഇരട്ടി വരെ കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു. 1.5 മുതല്‍ 4 ഇരട്ടി വരെ സ്ട്രോക്ക് വരാനും ഇത്തരം പുരുഷന്മാരില് സാധ്യത കൂടുതലാണ്. ഹൃദയാഘാതത്തിന്റെ മറ്റൊരു കാരണം സ്മാര്‍ട്ഫോണുകളുടെ ഉപയോഗമാണ്.
രാത്രി ഏറെ വൈകുവോളം സ്മാര്‍ട്ഫോണിലും ടാബ്ലറ്റിലും നോക്കി ഇരിക്കുന്നവര്‍ക്ക് ഉറക്കം കുറയും. ശരീരത്തിലെ മെലാറ്റോണിന്റെ അളവ് കുറയാന്‍ സ്മാര്‍ട്ഫോണ്‍ ഉപയോഗം ഇടയാക്കുമെന്നതിനാലാണ് ഇത്. പുകവലി, വ്യായാമത്തിന്റെ കുറവ്, ഭക്ഷണരീതി എന്നിവയുടെ കൂടെയാണ് ഉറക്കവും ഹൃദയാഘാതത്തിന്റെ കാരണമാകുന്നത്.
ഉറക്കം തെറ്റുന്നത് വിശപ്പ് അടക്കമുള്ള ആസക്തികളെ നിയന്ത്രിക്കുന്ന പ്രധാന ഹോര്‍മോണുകളായ ലെപ്റ്റിന്‍, ഗെര്‍ലിന്‍ എന്നിവയുടെ പ്രവര്‍നത്തെ താളം തെറ്റിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രാത്രി വൈകുവോളം ഉറങ്ങാതിരിക്കുകയും രാവിലെ നേരത്തെ എഴുന്നേല്ക്കുകയും ചെയ്യുന്നത് ആരോഗ്യത്തെ തകര്‍ക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക