മുഖ്യമന്ത്രിയേയും സിപിഎം നേതാക്കളേയും വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. ഇരുവഴിഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കില് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ എ.സി മൊയ്തീന്റെ സ്വന്തമാകാനാണ് സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു .
എന്തുകൊണ്ട് പിണറായി വിജയന് ജയിലില്‍ കിടന്നില്ലെന്നും നാണംകെട്ട ബിജെപിയെന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് അദ്ദേഹത്തെ രക്ഷിച്ചതെന്നും സുധാകരൻ പറഞ്ഞു .
കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ അവര്‍ സിപിഎമ്മിനെ സഹായിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ആ സന്ധിയില്‍ പിണറായി വിജയന് കേന്ദ്രസര്‍ക്കാര്‍ സംരക്ഷണം ഒരുക്കുന്നതായും സുധാകരൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക