അഭിമാന നേട്ടം കരസ്ഥമാക്കി കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ്. രാജ്യത്ത് തന്നെ ഏറ്റവും അധികം കൊറോണറി ആൻജിയോപ്ലാസ്റ്റി വിജയകരമായി നടത്തുന്ന ആദ്യ 5 ആശുപത്രികളിൽ പരിയാരം മെഡിക്കൽ കോളേജും ഇടംപിടിച്ചു. സംസ്ഥാനത്തെ ആരോഗ്യ മേഖലക്ക് ലഭിക്കുന്ന മികച്ച അംഗീകാരം കൂടിയായി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം കൈവരിച്ച നേട്ടം.
പരിയാരം ആശുപത്രി ചെയർമാൻ ആയിരുന്ന എം വി രാഘവനാണ് 2003 ൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗമായ ഹൃദയാലയ സ്ഥാപിച്ചത്. കഴിഞ്ഞ 20 വർഷത്തിനിടെ 35 ലക്ഷത്തോളം രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തിയപ്പോൾ ഒന്നരലക്ഷത്തോളം രോഗികൾ ഹൃദയശാസ്ത്രക്രിയക്കും വിധേയരായി. സർക്കാർ ഏറ്റെടുത്തതോടെ മെഡിക്കൽ കോളേജിൽ പൂർണ്ണമായും സൗജന്യ നിരക്കും നടപ്പാക്കി. ഓരോ മാസവും 500 ശസ്ത്രക്രിയകൾ ആണ് ഇവിടെ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക